മുട്ടിൽ : നവ സാങ്കേതിക വിദ്യകളുടെ വളർച്ചക്കനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ സന്നദ്ധരാകണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.ഡിനോജ് സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു.മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിൽ സംഘടിപ്പിച്ച ബിരുദദാന ചടങ്ങിൽ ബിരുദദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിരുദ പഠനം കേവലം തൊഴിൽ നേടാനുള്ള മാർഗമല്ല,മറിച്ച് സാമൂഹിക പുരോഗതിക്ക് വേണ്ടി ഗുണകരമായി പ്രവർത്തിക്കാനുള്ള പരിശീലമാണ്.നിർമിത ബുദ്ധി തൊഴിൽ മേഖലകളെ മാറ്റിമറിക്കുന്ന ഈ കാലത്ത്, മനുഷ്യസഹജമായ മൂല്യങ്ങളും നൈപുണ്യ വികസനവുമാണ് വിദ്യാർത്ഥികളെ മുന്നോട്ട് നയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോളേജ് മാനേജർ കെ.കെ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഭാരതിയാർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ.റാശിദ് ഗസ്സാലി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.കോളേജ് മാനേജ്മെൻ്റ് കമ്മിറ്റി കൺവീനർ അഡ്വ.കെ മൊയ്തു, പ്രിൻസിപ്പൾ ഡോ.വിജി പോൾ, സ്റ്റാഫ് അഡ്വൈസർ സിബി ജോസഫ്,കോളേജ് കൗൺസിൽ സെക്രട്ടറി ഡോ.സി.പി ഹേമലത, ഐ.ക്യു.എ.സി കോഡിനേറ്റർ ഡോ.പി. നജ്മുദ്ദീൻ, കോൺവൊക്കേഷൻ കോഡിനേറ്റർ ശൈല കെ.എച്ച് എന്നിവർ സംസാരിച്ചു. 2024-25 അധ്യയന വർഷം ബിരുദ, ബിരുദാനന്തര പഠനം പൂർത്തിയാക്കിയ അഞ്ഞൂറിലധികം വിദ്യാർത്ഥികൾ ചടങ്ങിൽ ബിരുദം സ്വീകരിച്ചു.
ഫോട്ടോ കാപ്ഷൻ : മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ് കോൺവൊക്കേഷനിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.ഡിനോജ് സെബാസ്റ്റ്യൻ ബിരുദദാന പ്രഭാഷണം നിർവ്വഹിക്കുന്നു.
