ദേശീയ സെമിനാർ നാളെ മുതൽ

കൽപ്പറ്റ: ബത്തേരി സെൻ്റ് മേരീസ് കോളജ്, നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ സർവകലാശാല, ബെംഗളൂരു സെൻ്റർ ഫോർ ദ് സ്റ്റഡി ഓഫ് സോഷ്യൻ ഇൻക്ലൂഷൻ എന്നിവർ ചേർന്ന്, ‘ആദിവാസി ലോകത്തിലെ സ്വയംനിർണയ ആശയങ്ങൾ: പരസ്‌പര ബന്ധവും ഉപജീവനത്തിലെ സ്വയംപര്യാപ്തതയും’ എന്ന വിഷയത്തെ ആസ്‌പദമാക്കി സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ നാളെ (11) മുതൽ 13 വരെ കോളജിൽ നടക്കും. നാളെ വൈകിട്ടു 3ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചാമരാജനഗർ ജില്ലാ മജിസ്ട്രേറ്റും ഡപ്യൂട്ടി കമ്മിഷണറുമായ ശ്രീരൂപ മുഖ്യപ്രഭാഷണം നടത്തും. സാമൂഹ്യശാസ്ത്രജ്‌ഞനും എഴുത്തുകാരനുമായ പ്രഫ. വർജീനിയസ് ഖാക്ക, ഒഡീഷയിലെ നിയാംഗിരി ഖനന വിരുദ്ധ സമരത്തിൽ ഡോംഗ്രിയ കൊണ്ഡ് ഗോത്ര സമൂഹത്തെ പ്രതിനിധീകരിച്ച പരിസ്ഥിതി പ്രവർത്തകയും ഗവേഷകയുമായ ഡോ.ബ്രതിൻഡി ജേന, മ്യൂസിയം പ്ലാനറും ഫ്യൂച്ചറിസ്‌റ്റുമായ ഡോ. ജോർജ് ജേക്കബ് എന്നിവർ സെമിനാറുകളിൽ പങ്കെടുക്കുമെന്ന് കോളജ് റസിഡന്റ് മാനേജർ ഫാ.ബേബി ജോൺ, ഡോ. ജിഷ പി.മത്തായി എന്നിവർ അറിയിച്ചു. ആദിവാസി സ്വയംനിർണയം, മനുഷ്യ-വന്യജീവി സംഘർഷം, സ്വദേശീയ അറിവ് സംവിധാനങ്ങളും ആധുനിക ശാസ്ത്രവും തമ്മിലുള്ള ബന്ധം, ഉപജീവന മാർഗങ്ങളിലെ സ്വയംപര്യാപ്‌തത തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗോത്ര സമൂഹങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകരും അക്കാദമിക വിദഗ്‌ധരും പങ്കെടുക്കുന്ന പാനൽ ചർച്ചകളുമുണ്ടാകും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്‌റ്റഡീസ് ആൻഡ് റിസർച്ച് (ഐടിഎസ്‌ആർ) വിദ്യാർഥികൾ നേതൃത്വം നൽകുന്ന സാംസ്കാരിക സന്ധ്യ, നൂൽപുഴയിലെ തോടാ ട്രൈബൽ ഹെറിറ്റേജ് മ്യൂസിയം സന്ദർശനം എന്നിവയും സെമിനാറിൻ്റെ ഭാഗമായി നടക്കും.

 

Leave a Reply

Your email address will not be published. Required fields are marked *