കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിതരായ വാണിജ്യ കെട്ടിട ഉടമകൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മേപ്പാടി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ബിൽഡിംഗിന് സമാനമായ നഷ്ടപരിഹാരം നൽകുക, മുഴുവൻ ലോണും എഴുതിത്തള്ളുക, ഉപജീവനത്തിന് കൽപ്പറ്റ ബൈപ്പാസിൽ കെട്ടിടങ്ങൾ നിർമ്മിച്ചു നൽകുക, മൈക്രോ പ്ലാനിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് യു എ മനാഫ് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി നിരൺ അധ്യക്ഷനായി. മേപ്പാടി യൂണിറ്റ് സെക്രട്ടറി ആസിഫ് അലി, പ്രസിഡൻറ് ഹൈദർ കെ, ട്രഷറർ പി ഒ താഹിർ എന്നിവർ സംസാരിച്ചു.
