സർഗോത്സവത്തിൽ വിജയികളായവരെ ആദരിച്ചു

മാനന്തവാടി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെനേതൃത്വത്തിൽ സംഘടിപ്പിച്ച സർഗോത്സവത്തിൽ പഴശ്ശി ഗ്രന്ഥാലയത്തിന് വേണ്ടി വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്ത് വിജയികളായവരെ ഗ്രന്ഥാലയം ആദരിച്ചു. ഒരു കുടുംബം പോലെ ഗ്രന്ഥാലയത്തോടൊപ്പംചേർന്ന് നിന്ന് പഴശ്ശി ഗ്രന്ഥാലയത്തിന്റെ പേര് വാനോളമുയർത്തിയ കൂട്ടുകാരെ സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ച ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ. ഷബിതടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് നീതു വിൻസെന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് അയ്യൂബ് സ്വാഗതം ആശംസിച്ചു. ലൈബ്രറിയുടെ ചീഫ് ലൈബ്രേറിയൻ ഷിനോജ് വി പി സർഗോത്സവം പ്രവർത്തനങ്ങളിലെ അനുഭവങ്ങളെക്കുറിച്ച് സംസാരിച്ചു. കലോത്സവത്തിലായി പങ്കെടുത്തവർ വേദികളിൽ അവതരിപ്പിച്ച പരിപാടികൾ വീണ്ടും ആദരണീയത്തിന്റെ ചടങ്ങിൽ അവതരിപ്പിച്ചു ദേവിക കെ കൃഷ്ണ, നിരഞ്ജന പ്രദീപ് നവഗീത് സുഭാഷ് , മിൻഹ സിയ, നിഷാദ് കെ ,ജിബിൻ എബ്രഹാം, കാർത്തിക രാജ് ,വിഷ്ണു കെ ,സിദ്ധാർത്ഥ എം, തുടങ്ങി വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവരെ ഗ്രന്ഥാലയം ആദരിച്ചു .കൂടാതെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കിയ നെഹ്ല ഫാത്തിമയെയും സ്നേഹോപഹാരങ്ങൾ നൽകി ഗ്രന്ഥാലയം ആദരിച്ചു. അഭിറാം എ കൃഷ്ണ , ഡോ. മൃദുലാൽ, പ്രസാദ് വി കെ , തോമസ് സേവ്യർ, ആതിര എ , ഡോ. ആകാശ്, ഡോ. അവർണ്യശ്രീ , സിദ്ധാർത്ഥ് അമൽജിത്ത് തുടങ്ങിയവർ ലളിത സുന്ദരമായ ഈ ചടങ്ങിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *