പടിഞ്ഞാറത്തറ: കാട്ടുതീക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള ഫോറസ്റ്റ് വകുപ്പ് സൗത്ത് വയനാട് ഡിവിഷൻ കൽപ്പറ്റ റേഞ്ച് സംഘടി പ്പിച്ച മിനി മാരത്തണിൽ വെറ്ററൻസ് വിഭാഗത്തിൽ പൊലീസ് ഉദ്യോഗസ്ഥന് നേട്ടം. വയനാട് അഡിഷണൽ എസ്.പി ഓഫീസിലെ ഡ്രൈവർ എസ്‌സിപിഓ കെ.എം. തെൽഹത്ത് ആണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഉൾപ്പെടെ പങ്കെടുത്ത പരിചയസമ്പന്നരായ താരങ്ങൾ ഉൾ പ്പെടെ 80ഓളം പേർ പങ്കെടുത്ത മത്സരത്തിലായിരുന്നു ഈ നേട്ടം. എട്ടാം മൈലിൽ നിന്ന് പടിഞ്ഞാറത്തറ വരെ 10 കിലോമീറ്റർ ദൂരമാണ് മത്സരം നടന്ന ത്. ഡ്യൂട്ടി തിരക്കുകൾക്കിടയിലും ദിവസേന കിലോമീറ്ററുകളോളം ഓടി കായി ക ക്ഷമത നിലനിർത്തുന്ന 48 വയസുകാരനായ തെൽഹത്ത് കാക്കവയൽ സ്വദേശിയാണ്
മിനി മാരത്തണിൽ പോലീസുകാരന് മൂന്നാം സ്ഥാനം
