ക്ഷയരോഗ നിവാരണം:പ്രൊഫഷണൽ മെഡിക്കൽ അസ്സോസിയേഷൻ കൊഅലിഷൻ സംഘടിപ്പിച്ചു

കൽപ്പറ്റ: ജില്ലയിലെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുകയും ക്ഷയരോഗ നിവാരണത്തിൽ സാമൂഹ്യ പങ്കാളിത്തവും സ്വകാര്യ മെഡിക്കൽ പ്രൊഫഷണലുകളുടെ സഹകരണവും ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രൊഫഷണൽ മെഡിക്കൽ അസ്സോസിയേഷൻ കൊഅലിഷൻ സംഘടിപ്പിച്ചു. കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ വച്ചു നടന്ന പരിപാടിയിൽ വായുജന്യ അണുബാധ നിയന്ത്രണം എന്ന വിഷയത്തിൽ വയനാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ ആർ ചാന്ദ്നിയും ക്ഷയരോഗ പ്രതിരോധ തെറാപ്പിയിൽ ലോകാരോഗ്യ സംഘടനയുടെ ക്ഷയരോഗ കൺസൾട്ടൻ്റ് ഡോ എ വി ഗായത്രിയും ശ്വാസകോശ ക്ഷയരോഗ നിർണ്ണയവും ചികിത്സയും എന്ന വിഷയത്തിൽ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിലെ ശ്വാസകോശരോഗ വിദഗ്‌ദൻ ഡോ എബ്രഹാം ജേക്കബും ഡ്രഗ് റെസിസ്റ്റൻ്റ് ട്യൂബർകുലോസിസിനെ കുറിച്ച് ജില്ലാ ക്ഷയരോഗ കേന്ദ്രത്തിലെ കൺസൾട്ടൻ്റ് ഡോ എ അജിതും ക്ലാസുകൾ നയിച്ചു. ജില്ലാ ടിബി ഓഫീസർ ഡോ പ്രിയ സേനൻ,പ്രൊഫഷണൽ മെഡിക്കൽ അസോസിയേഷൻ കൊഅലിഷൻ പ്രസിഡണ്ട് ഡോ എ ഗോകുൽ ദേവ്,ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ ചെയർപേഴ്സൺ ഡോ എം പി രാജേഷ് കുമാർ, പ്രൊഫഷണൽ മെഡിക്കൽ അസോസിയേഷൻ കൊഅലിഷൻ പേട്രൺ ഡോ ഭാസ്‌കരൻ,ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ കെ എം മുസ്‌തഫ, ജില്ലാ ടിബി ആൻ്റ് എച്ച്ഐവി കോഡിനേറ്റർ വിജെ ജോൺസൺ എന്നിവർ സംസാരിച്ചു. സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ, ക്ഷയരോഗ നിവാരണ ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *