സ്നേഹ സ്പർശം പാലിയേറ്റീവ് രോഗി ബന്ധു സംഗമം നടത്തി.

തരുവണ.: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്നേഹ സ്പർശം പാലിയേറ്റീവ് രോഗി ബന്ധു സംഗമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി ഉൽഘാടനം ചെയ്തു.ബ്ലോക്ക് ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേർസൺ ആസ്യ മൊയ്‌ദു അദ്ധ്യക്ഷം വഹിച്ചു.പേര്യ സി.എച്.സി,പോരുന്നനൂർ സി.എച്.സി,നല്ലൂർനാട് ഹോസ്പിറ്റൽ തുടങ്ങിയവയുടെ കീഴിലുള്ള രോഗി,ബന്ധുക്കളാണ് സിറ്റി ഓഡിറ്റോറിയത്തിൽ ഒത്തു കൂടിയത്.ഡോ.ഷീജ പേര്യ സ്വാഗതം പറഞ്ഞു.അഡ്വ.റഷീദ് പടയൻ മുഖ്യ പ്രഭാഷണം നടത്തി.ബെന്നി,ഏകരത്തു മൊയ്‌ദു ഹാജി,പി.ഉസ്മാൻ,അബ്ദുള്ള കാഴ്ചങ്കണ്ടി,ബ്ലോക്ക് മെമ്പർ ഉഷാ വിജയൻ,ബേബി മാസ്റ്റർ,തുടങ്ങിയവർ സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറി രാജേഷ് നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *