ദേശീയ എംടിബി ചാമ്പ്യന്‍ഷിപ്പ്: വയനാടിന് എട്ട് മെഡല്‍

കല്‍പ്പറ്റ: അരുണാചല്‍ പ്രദേശിലെ റോയിംഗില്‍ നടന്ന ദേശീയ മൗണ്ടന്‍ ബൈക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വയനാടിന് എട്ട് മെഡല്‍. ജില്ലയില്‍നിന്നുളള അഞ്ച് താരങ്ങള്‍ പോഡിയം ഫിനിഷ് ചെയ്ത് കേരളത്തിന് അഭിമാനമായി.

16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗം മാസ് സ്റ്റാര്‍ട്ടിലും ടൈം ട്രയലിലും

 

 

മൈസ ബക്കര്‍ വെള്ളി കരസ്ഥമാക്കി. മെന്‍ എലൈറ്റ് വിഭാഗം ക്രോസ് കണ്‍ട്രി റിലേയില്‍ വി. ജുനൈദും 23 വയസില്‍ താഴെയുള്ള പുരുഷന്‍മാരുടെ ക്രോസ് കണ്‍ട്രി റിലേയില്‍ സയ്യിദ് മുഹമ്മദ് മാസിനും വെള്ളി സ്വന്തമാക്കി. വിമന്‍ എലൈറ്റ് വിഭാഗം ക്രോസ് കണ്‍ട്രി റിലേയില്‍ ഐഫ മെഹ്‌റിന്‍ വെള്ളി നേടി. ജോഷ്‌ന ജോയി മാസ് സ്റ്റാര്‍ട്ടിലും എക്‌സ് സി എലിമിനേഷനിലും വെങ്കലവും റിലേയില്‍ വെള്ളിയും കരസ്ഥമാക്കി. താരങ്ങളില്‍ മൈസ ബക്കര്‍, വി. ജുനൈദ്, സയ്യിദ് മുഹമ്മദ് മാസിന്‍ എന്നിവര്‍ വയനാട് ബൈക്കേഴ്‌സ് ക്ലബ് അംഗങ്ങളാണ്. 35 താരങ്ങള്‍ അടങ്ങുന്ന കേരള ടീം ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം നേടി. വിമന്‍ എലൈറ്റ് വിഭാഗത്തില്‍ ക്രോസ് കണ്‍ട്രി റിലേയില്‍ ഒരു ദശാബ്ദത്തിനുശേഷമാണ് കേരളത്തിന് വെള്ളി മെഡല്‍ നേട്ടം

Leave a Reply

Your email address will not be published. Required fields are marked *