മെൻസ്‌ട്രുൽ കപ്പുകൾ വിതരണം നടത്തി

ഹരിത കേരളം മിഷൻ നടപ്പാക്കുന്ന ശുചിത്വ ആരോഗ്യവും പരിസ്ഥിതിയും പദ്ധതിയുടെ ഭാഗമായി പുൽപള്ളി പഴശ്ശിരാജ കോളേജിൽ മെൻസ്‌ട്രുവൽ കപ്പ്‌ വിതരണവും പരിശീലനവും സംഘടിപ്പിച്ചു.സർക്കാരിന്റെ ബജറ്റിൽ ഉൾപ്പെടുത്തിയാണ് വിദ്യാർത്ഥികൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തത്. കോളേജ് പ്രിൻസിപ്പൽ കെ.കെ അബ്ദുൽ ബാരി അധ്യക്ഷനായ പരിപാടിയിൽ പുൽപള്ളി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോഷി ചാരുവേലിൽ ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷൻ ബ്ലോക്ക്‌ കോർഡിനേറ്റർ പി. എം മഞ്ജു, ആരോഗ്യ വിഭാഗം എം.എൽ.എസ്‌.പി അനിഷ എന്നിവർ പരിശീലനം നൽകി. വുമൺ സെൽ കൺവീനർ അശ്വതി ചെറിയാൻ, ഐ ഖ് എസി കോർഡിനേറ്റർ ഡോ. ജോബിൻ ജോയ്, അമൽഡ ജിജോ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *