ജി എച്ച് എസ് അതിരാറ്റുകുന്ന് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി പ്രത്യേക മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ് നയിച്ചത് ORC ട്രെയിനറും Neuronest, Centre for Counseling and Psychotherapyയുടെ സ്ഥാപകനും കൗൺസിലറുമായ റോബിൻ പി സന്തോഷ് ആയിരുന്നു.
പരീക്ഷാഭീതിയെ മറികടക്കുന്നതിനുള്ള മാർഗങ്ങൾ, സമയനിയന്ത്രണം, ആത്മവിശ്വാസം വളർത്തൽ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗിക നിർദേശങ്ങൾ നൽകി. ക്ലാസ് വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകുന്നതായി മാറി.
സ്കൂൾ അധികൃതർ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.
