കുടുംബശ്രീ സംസ്ഥാന മിഷൻ സംഘടിപ്പിക്കുന്ന ട്രൈബൽ യൂത്ത് ക്ലബ്ബുകളുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫിബ്രുവരി 27ന്

കുടുംബശ്രീ സംസ്ഥാന മിഷൻ സംഘടിപ്പിക്കുന്ന ട്രൈബൽ യൂത്ത് ക്ലബ്ബുകളുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫിബ്രുവരി 27ന് തുടങ്ങും.സംസ്ഥാന കായിക, ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ കൽപ്പറ്റ മുണ്ടേരി ജില്ലാ സ്റ്റേഡിയത്തിൽ രാവിലെ 10 ന് മത്സരങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.എം. ഫ്രാൻസിസ്, ജില്ലാ കുടുംബശീ മിഷൻ കോഡിനേറ്റർ കെ.പി. ജയചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

ചടങ്ങിൽ ടി .സിദ്ദിക്ക് എം എൽ എ അധ്യക്ഷത വഹിക്കും. 14 ജില്ലകളിൽ നിന്നുള്ള പുരുഷ ടീമുകളും , 4 വനിത ടീമുകളുമാണ് ടൂർണമൻ്റിൽ പങ്കെടുക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം 2 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. രാത്രിയിലുള്ള മത്സരങ്ങൾ ഫ്ലഡ്ലിറ്റിലാണ് നടക്കുക. 27 ന് ആദ്യ മത്സരത്തിൽ മലപ്പുറം കോട്ടയവുമായി ഏറ്റുമുട്ടും.

ആദ്യ ദിവസം 7 ടീമുകളും, രണ്ടും , മൂന്നും ദിവസങ്ങളിൽ 6 ടീമുകളും എന്ന രീതിയിൽ ആയിരിക്കും കളി നടക്കുക. വിജയികൾക്ക് ഒന്നാം സമ്മാനം അൻപതിനായിരം രൂപയും, രണ്ടാം സമ്മാനം ഇരുപത്തയ്യായിരം രൂപയും, മൂന്ന് നാല് സ്ഥാനക്കാർക്ക് പതിനഞ്ചായിരം രൂപയും ക്യാഷ് പ്രൈസ് നൽകും.

ടൂർണമെൻ്റിൻ്റെ പ്രചരത്തിൻ്റെ ഭാഗമായി നാളെ 26 ന് വൈകുന്നേരം 3 ന് കൽപ്പറ്റ ടൗണിൽ വിളബര ജാഥ നടക്കും.

മാർച്ച് 1 സമാപന സമ്മേളനത്തിൽ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത് മുഖ്യാതിഥിയായി പങ്കെടുക്കും. പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു സമാപന സമ്മേളനം ഉത്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പോലീസ് മേധാവി അരുണ്‍ പ പവിത്രന്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി.വിശ്വനാഥന്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.റഫീഖ്,സ്പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം ഫ്രാന്‍സിസ് എന്നിവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *