ജില്ലാതല പട്ടയമേള; 759 പട്ടയങ്ങള്‍ വിതരണം ചെയ്യും

സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാളില്‍ നടക്കുന്ന ജില്ലാതല പട്ടയ മേള ഇന്ന് (ഫെബ്രുവരി 26) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ജില്ലതല പട്ടയ മേളയില്‍ 795 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. 188 ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയങ്ങള്‍, 77 മിച്ചഭൂമി പട്ടയങ്ങള്‍, 300 ക്രയ സര്‍ട്ടിഫിക്കറ്റുകള്‍, 13 കൈവശ രേഖ, മൂന്ന് ദേവസ പട്ടയങ്ങളാണ് കൈമാറുന്നത്. ജില്ലാതല പട്ടയ മേളയില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി പങ്കെടുക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനാകുന്ന പരിപാടിയില്‍ എം.പി പ്രിയങ്ക ഗാന്ധി വാദ്ര, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍പേഴ്സണ്‍ റസീന അബ്ദുല്‍ കാദര്‍, സുല്‍ത്താന്‍ ബത്തേരി – പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്ന ശശീന്ദ്രന്‍, ടി.എസ് ദിലീപ് കുമാര്‍, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *