മാനന്തവാടി സബ് ജില്ലയിലെ വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു

മാനന്തവാടി സബ് ജില്ലയിലെ വിരമിക്കുന്ന അധ്യാപകരുടെ ഒത്തുചേരലും യാത്രയയപ്പും പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു.

മാനന്തവാടി ബി.ആർ.സിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

മാനന്തവാടി നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായ പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ് മൂസ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി മൻമോഹൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി. എൻ ശശീന്ദ്രവ്യാസ്, ഡയറ്റ് പ്രിൻസിപ്പാൾ കെ.എം സെബാസ്റ്റ്യാൻ, എസ്. എസ്. കെ കോ-ഓർഡിനേറ്റർ വി.അനിൽ കുമാർ, വിദ്യാകിരണം കോ-ഓർഡിനേറ്റർ വിൽസൺ തോമസ്, എസ്. എസ്. കെ പ്രതിനിധി എൻ. ജെ ജോൺ, മാനന്തവാടി എ.ഇ.ഒ സുനിൽ കുമാർ, ഡയറ്റ് സീനിയർ ലക്ചറർ ടി.ആർ ഷീജ,

പ്രിൻസിപ്പാൾ പ്രതിനിധി പി.സി. തോമസ്,

ഹെഡ് മാസ്റ്റർ പ്രതിനിധി കെ.കെ സുരേഷ് കുമാർ, അധ്യാപകരായ കെ.കെ സുരേഷ്, കെ.കെ പ്രേമചന്ദ്രൻ, പി.വി.ജയകുമാർ, റിൻസി ഡിസൂസ

എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *