‘മന്ത്രിയുടെ ഭാര്യക്ക് പോലും സുരക്ഷയില്ലെങ്കിൽ മറ്റുള്ളവരുടെ സ്ഥിതി എന്ത്’; രൂക്ഷ വിമർശനവുമായി ജെബി മേത്തർ

ന്യൂഡൽഹി: മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ജെബി മേത്തർ. മന്ത്രിയുടെ ഭാര്യക്ക് പോലും സുരക്ഷയില്ലെങ്കിൽ മറ്റുള്ളവരുടെ സ്ഥിതി എന്താണെന്ന് അവർ ചോദിച്ചു. ഗണേഷ് കുമാറിനെതിരായ പരാതിയിൽ അന്വേഷണം വേണം. മന്ത്രിയുടെ ഭാര്യക്ക് സംരക്ഷണം ഒരുക്കണം. സിനിമ ഡയലോഗ് കൊണ്ട് കാര്യമില്ല. നീതി തേടുന്ന മന്ത്രിയുടെ ഭാര്യക്കൊപ്പം ആണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.

 

‘അവൾക്കൊപ്പം എന്ന് എഴുതി വെച്ചാൽ പോരാ. കൃത്യമായ നടപടി സ്വീകരിക്കണം. മുഖ്യമന്ത്രിയുടെ മകളോട് വരെ സഹായം അഭ്യർഥിച്ചു. ആഭ്യന്തര മന്ത്രിയുടെ വീട്ടിലേക്ക് വരെ വിളിച്ച് സഹായം അഭ്യർഥിച്ചിട്ടും അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ആഭ്യന്തര തലത്തിൽ വിഷയം അറിഞ്ഞിട്ടുണ്ട്. വിഷയത്തിൽ മഹിളാ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. ഞങ്ങളുടെ പ്രതിഷേധത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹികൾ പങ്കെടുക്കണം. ശ്രീമതി ടീച്ചറും കെ.കെ ശൈലജയും ഞങ്ങളുടെ കൂടെ അണി നിരക്കണം’ -ജെബി മേത്തർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *