കാട്ടിക്കുളം: ജില്ലാ ലൈബ്രറി കൗണ്‍സില്‍ സ്മൃതിപര്‍വം പരിപാടിയുടെ ഭാഗമായി തൃശിലേരി അനന്തോത്ത് ഇഎംഎസ് സ്മാരക ഗ്രന്ഥശാലയില്‍ ഇഎംഎസ് അനുസ്മരണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ ഉദ്ഘാടനം ചെയ്തു. ടി.ആര്‍. ശശി അധ്യക്ഷത വഹിച്ചു.
ആര്‍. അജയകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി. സുരേഷ് ബാബു, കെ. ഷബിത, വസന്ത കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
