കല്‍പ്പറ്റ: കല്‍പ്പറ്റ ടൗണില്‍ ജനകീയ ക്യാമ്പയിനുമായി യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖ്. മണ്ഡലത്തിലെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ച ശേഷം ഇന്നലെ വൈകുന്നേരമാണ് കല്‍പ്പറ്റ ടൗണില്‍ യു ഡി എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥി ടൗണില്‍ പ്രചരണം നടത്തിയത്. കല്‍പ്പറ്റ ആനപ്പാലം ജംങ്ഷനില്‍ നിന്നുമായിരുന്നു പ്രചരണം ആരംഭിച്ചത്. തുടര്‍ന്ന് ടൗണിലെ ഓട്ടോറിക്ഷാസ്റ്റാന്റിലും വ്യാപാരസ്ഥാപനങ്ങളിലുമെല്ലാമെത്തി സിദ്ധിഖ് വോട്ടഭ്യര്‍ഥിച്ചു.
കല്‍പ്പറ്റയുടെ വികസനത്തുടര്‍ച്ചക്കായി വോട്ടഭ്യര്‍ഥിച്ച സ്ഥാനാര്‍ഥിയെ കണ്ട് വഴിയാത്രക്കാരായ നിരവധി പേരാണ് ഓടിയെത്തി അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നത്. ചെറിയ പെരുന്നാള്‍ തിരക്കിലേക്കിലേക്കമര്‍ന്ന നഗരത്തില്‍ വോട്ടു ചോദിച്ചെത്തിയ സ്ഥാനാര്‍ഥിയോടൊപ്പം സെല്‍ഫിയെടുക്കാനും കുശലാന്വേഷണം നടത്താനും ചിലര്‍ മറന്നില്ല. റെയില്‍ പാത, ചുരം ബദല്‍പാതകള്‍ ഉള്‍പ്പെടെയുള്ള വയനാടിന്റെ സ്വപ്നപദ്ധതികള്‍ ഉള്‍പ്പെടെ ക്രോഡീകരിച്ചുകൊണ്ട് വിഷന്‍ ഡോക്യുമെന്റ് ഉപയോഗിച്ചുകൊണ്ടായിരിക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്ന് സിദ്ധിഖ് പറഞ്ഞു.
ഇടതുസര്‍ക്കാര്‍ അവസാനം അവതരിപ്പിച്ച രണ്ടുബഡ്ജറ്റുകളിലും വയനാടിനെ മാപ്പ് തന്നെയുണ്ടായിരുന്നില്ല. തികച്ചും ജില്ലയെ അവഗണിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി ഇല്ലായെന്നുള്ളതായിരുന്നു യു ഡി എഫിന്റെ ഏറ്റവും വലിയ പരിമിതിയെന്നും അത് ഇത്തവണ മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 22ന് ഞായറാഴ്ച കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന നിയോജകമണ്ഡലം കണ്‍വെന്‍ഷനോട് കൂടി മണ്ഡലത്തില്‍ പര്യടനപരിപാടികള്‍ ഉള്‍പ്പെടെ നടത്തിക്കൊണ്ട് പ്രചരണം ശക്തമാക്കാനാണ് യു ഡി എഫ് തീരുമാനം.
പി പി ആലി, സലീംമേമന, പോള്‍സണ്‍കൂവയ്ക്കല്‍, ഗിരീഷ് കല്‍പ്പറ്റ, പി വി മുഹമ്മദ്, കേയംതൊടി മുജീബ്, ഹര്‍ഷല്‍ കോന്നാടന്‍, നവാസ്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, കെ അജിത, ബിന്ദു ജോസ്, പി പി മുഹമ്മദ്, ഷമീര്‍ ഒടുവില്‍, ഷാഫി പുല്‍പ്പാറ, സി ജയപ്രസാദ്, ഡിന്റോ ജോസ്, കെ കെ രാജേന്ദ്രന്‍, ഫെബിന്‍, സുബൈര്‍ ഓണിവയല്‍, ശശികുമാര്‍, പി ആര്‍ ബിന്ദു, രമ്യ ജയപ്രസാദ് തുടങ്ങിയനിരവധി പേര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
