ജില്ലയിൽ ഹോം വോട്ടിംഗ് തിങ്കളാഴ്ച മുതൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ 85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർ, കിടപ്പുരോഗികൾ എന്നിവർക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഹോം വോട്ടിംഗ് പ്രക്രിയ ജില്ലയിൽ തിങ്കളാഴ്ച (മാർച്ച് 30) ആരംഭിക്കും. ഏപ്രിൽ അഞ്ച് വരെ ഉദ്യോഗസ്ഥർ അപേക്ഷകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും. ജില്ലയിൽ ആകെ 4420 പേരാണ് ഹോം വോട്ടിങ്ങിനായി അപേക്ഷ സമർപ്പിച്ചത്.

 

ബി.എൽ.ഒ, പ്രിസൈഡിങ് ഓഫിസർ, പോളിങ് ഓഫീസർ, മൈക്രോ ഒബ്സെർവർ, പോലീസ്, വീഡിയോഗ്രാഫർ ഉൾപ്പെടുന്ന സംഘമാണ് വീടുകളിൽ എത്തുക. 80 സ്‌ക്വാഡുകളാണ് ജില്ലയിൽ ഹോം വോട്ടിംഗ് നടപടികൾക്കായി പ്രവർത്തിക്കുക. വോട്ടെടുപ്പ് സമയത്ത് വോട്ടറുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും വോട്ടിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. ഓരോ സംഘവും ആവശ്യമായ എല്ലാ തെരഞ്ഞെടുപ്പ് സാമഗ്രികളുമായാണ് വീടുകളിൽ എത്തുക. വീഡിയോ രേഖപ്പെടുത്തലിലൂടെ പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കുകയും ചെയ്യും. വോട്ടെടുപ്പിന് ശേഷം ബാലറ്റ് സുരക്ഷിതമായി സീൽ ചെയ്ത് നിശ്ചിത കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *