ഡ്രൈഡേ മുന്നിൽകണ്ടു വില്പനക്കായി മദ്യം സൂക്ഷിച്ചു വെച്ചിട്ടുള്ളതായി വയനാട് എക്‌സൈസ് ഇന്റലിജിൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ യുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് അന്റീ നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡ് പ്രിവെന്റീവ് ഓഫീസർ വിജിത്ത് കെ ജി യും പാർട്ടിയും വൈത്തിരി താലൂക്കിൽ അച്ചൂരാനം വില്ലേജിൽ പന്നിയൊര ഭാഗത്തു കാടംകോട്ടിൽ വീട്ടിൽ ചന്ദ്രൻ മകൻ സുനിൽലാൽ കെ സി എന്നയാളെ 10 ലിറ്റർ വിദേശ മദ്യം വില്പനക്ക് സൂക്ഷിച്ചു വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു.. ഇയാൾ മുൻപും സമാന കേസുകളിൽ പിടിലാകുകയും റിമാന്റിൽ കഴിഞ്ഞിട്ടുള്ളതാണ്.. പരിശോധനയിലും മറ്റും വയനാട് എക്‌സൈസ് ഇന്റലിജിൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ പ്രിവെന്റീവ് ഓഫീസർ അനീഷ് എ എസ്, വയനാട് എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് അന്റീ നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ പ്രിവെന്റീവ് ഓഫീസർ രഘു വി, സിവിൽ എക്‌സൈസ് ഓഫീസർ സനൂപ് എം സി, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഫസീല ടി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് കെ എന്നിവരും പങ്കെടുത്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി കൽപ്പറ്റയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റിൽ പാർപ്പിച്ചു ഉത്തരവായിട്ടുള്ളതാണ്
വില്പനക്കായി സൂക്ഷിച്ച മദ്യം പിടികൂടി
