കൽപ്പറ്റ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി കെ അനിൽകുമാർ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു.

കൽപ്പറ്റ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി കെ അനിൽകുമാർ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു. വെള്ളിയാഴ്ച രാവിലെ വാഴവറ്റ, കാക്കവയൽ, മീനങ്ങാടി, കരണി പ്രദേശങ്ങളിലായിരുന്നു സ്ഥാനാർത്ഥിയുടെ സന്ദർശനം. വിവിധ സ്ഥലങ്ങളിൽ പ്രവർത്തകരും നാട്ടുകാരും നൽകിയ സ്വീകരണം പര്യടനത്തിന് ആവേശം കൂട്ടി.

ഉച്ചയ്ക്കുശേഷം മേപ്പാടി സി.എസ്.ഐ ഹോളി ഇമ്മാനുവേൽ പള്ളിയിലെ വിശ്വാസികളെയും സ്ഥാനാർത്ഥി നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് മേപ്പാടി ടൗൺ ജുമാ മസ്ജിദിലെ വിശ്വാസികളോടും വോട്ട് അഭ്യർത്ഥിച്ചു.

വെണ്ണിയോട് ജൈൻ സ്ട്രീറ്റ്, കുറുമ്പാലക്കോട്ട മരവയൽ, കോട്ടത്തറ കള്ളപ്പെട്ടി, വസ്തിക്കുന്ന്, മാടക്കുന്ന്, കുപ്പാടിത്തറ ചണാലത്ത്, ചെര്യംകൊല്ലി, കുറുമണി, വരട്ടിയാൽക്കുന്ന്, പെരിങ്ങോട്ടുകുന്ന് തുടങ്ങിയ വിവിധ ഉന്നതികളിലുമാണ് സ്ഥാനാർത്ഥി സന്ദർശനം നടത്തിയത്. വീടുതോറും കയറി വോട്ടർമാരുമായി നേരിട്ട് സംവദിച്ച് മണ്ഡലത്തിലെ വികസന സാധ്യതകളും ആവശ്യങ്ങളും സംബന്ധിച്ച് ചർച്ച ചെയ്തു. സിപിഐഎം കൽപ്പറ്റ ഏരിയ സെക്രട്ടറി വി ഹാരിസ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം ജോബിസൺ ജെയിംസ്, പി ജി സജേഷ് കുമാർ, മനോജ് ബാബു, സുരേഷ് മാസ്റ്റർ, പി കെ രാജൻ, എം ബി മണിയൻ, വി എൻ ഉണ്ണികൃഷ്ണൻ, ഷെജിൻ ജോസ് എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

പര്യടനത്തിനിടയിൽ ലഭിക്കുന്ന ജനപിന്തുണ ആത്മവിശ്വാസം വർധിപ്പിക്കുന്നതായും മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും സ്ഥാനാർത്ഥി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *