വോട്ടുറപ്പാക്കാന്‍ ബൈക്ക് റാലിയുമായി സ്വീപ് ടീം

വോട്ടര്‍ ബോധവത്കരണ പരിപാടികളുടെ ഭാഗമായി സ്വീപിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കല്‍പറ്റയില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. കളക്ടറേറ്റില്‍ നിന്ന് ആരംഭിച്ച റാലി അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന ഫ്‌ലാഗ് ഓഫ് ചെയ്തു. എന്റെ വോട്ട് എന്റെ ശബ്ദം എന്ന സന്ദേശമുയര്‍ത്തി മൂന്ന് നിയോജകമണ്ഡലങ്ങളിലും ബൈക്ക് റാലി പര്യടനം നടത്തി. പനമരം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ബീനാച്ചിയിലും റാലിക്ക് സ്വീകരണം നല്‍കി. പനമരം ടൗണില്‍ നടന്ന സ്വീകരണ പരിപാടി മാനന്തവാടി തഹസില്‍ദാര്‍ എന്‍ പ്രിയ ഉദ്ഘാടനം ചെയ്തു. വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും ജനങ്ങള്‍ക്ക് സന്ദേശം നല്‍കി.പൊതു തെരഞ്ഞെടുപ്പില്‍ പരമാവധി ആളുകളെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *