പരിശോധനകൾ ശക്തമാക്കി എക്സൈസ് വകുപ്പ്

തിരുവനന്തപുരം : നിയമസഭാ ഇലക്ഷൻ മുന്നൊരുക്ക ഭാഗമായി എക്സൈസ് ഇൻറലിജൻസ് വിഭാഗം പ്രവർത്തനങ്ങൾ ശക്തമാക്കി.എക്സ്സൈസ് എന്റലിജൻസ് ന്റെ നേതൃത്വത്തിൽ രണ്ടു പ്രത്യേക പരിശോധനയാണ് നിലവിൽ നടന്നു വരുന്നത് *Operation Hotspots, Operation C- Hunt.* എന്നിവ ആണ് അത്.

 

ജില്ലകളിൽ എക്സ്സൈസ് ശ്രദ്ധ പതിപ്പിക്കേണ്ട പ്രദേശങ്ങൾ എക്സ്സൈസ് രഹസ്യന്വേഷണ വിഭാഗം ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കേന്ദ്രീകരിച്ചാണ് *Operation Hotspot* എന്ന പേരിൽ പ്രേത്യേക പരിശോധനകൾ നടത്തിവരുന്നത്.

 

മയക്കുമരുന്ന്/ മദ്യം തുടങ്ങിയവ സംഭരിക്കാൻ സാധ്യത ഉള്ള പ്രദേശങ്ങൾ, മദ്യം /മയക്കുമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളികൾ,നിലവി ൽ വിവിധ കേസുകളിലെ പ്രതികൾ ആയി ഉള്ളവർ , വ്യാജവാറ്റു കേന്ദ്രങ്ങൾ, സ്പിരിറ്റ് സംവരണ കേന്ദ്രങ്ങൾ, പ്രധാന റെയിൽവേ സ്റ്റേഷനുകൾ,അന്തർ സംസ്ഥാന ബസ്സുകൾ, പാർസൽ കേന്ദ്രങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചു കൂടുതൽ പരിശോധകൾ നടന്നു വരുന്നു.വിവിധ ഫീൽഡ് യൂണിറ്റുകളുമായി ചേർന്നാണ് സംയുക്ത പരിശോധനകൾ അടക്കം നടന്നു വരുന്നത്.

 

മുൻപ് വൻ തോതിൽ *ഗഞ്ചാവ്‌ കൃഷി* നടന്നിട്ടുള്ളതും നിലവിൽ നടക്കാൻ സാധ്യതയുള്ളതുമായ പ്രദേശങ്ങൾ എക്സ്സൈസ് രഹസ്യ അന്വേഷണ ഭാഗം കണ്ടെത്തിയിട്ടുണ്ട്. ഫോറസ്റ്റ്, പോലീസ് തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെ വ്യാപകമായ പരിശോധന *Operation C – Hunt ( Operation Cannabis Hunt* )ലൂടെ ആരംഭിച്ചു കഴിഞ്ഞു. ഇടുക്കി, പാലക്കാട്,വയനാട് തുടങ്ങിയ ജില്ലകളാണ് പ്രധാനമായും Operation C,- ഹണ്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കി ജില്ലയിലെ വത്സപ്പെട്ടികുടി, തുളമല ഭാഗം, ആകാശകോട്ട ഭാഗം, കൂടകാട് tribal ഉന്നതി, തീർത്തമലകുടി പ്രദേശങ്ങളിലും പാലക്കാട് അട്ടപ്പാടി മേഖലയിലും,വയനാട് പ്രദേശങ്ങൾ കേന്ദ്രീകരിചച്ചും പരിശോധനകൾ നടത്തിയിരുന്നു..

 

പാലക്കാട് അട്ടപ്പാടി പ്രദേശത്ത് നടത്തിയ പരിശോധനയിൽ 1350 കഞ്ചാവ് ചെടികൾ കണ്ടെത്തിയിരുന്നു.

 

*Operation Hotspot* ന്റെ ഭാഗമായി 16/3/ 2026 മുതൽ 2/4/ 2026 വരെ നടന്ന പരിശോധനയിൽ ആകെ 61 അബ്കാരി കേസുകളും 52 മയക്കുമരുന്ന് കേസുകളും 47 പുകയില സംബന്ധിച്ച കേസുകളും കണ്ടെടുത്തിട്ടുള്ളതാണ്.അബ്കാരി കേസുകളിൽ 27.85 ലിറ്റർ ചാരായം, 1560 ലിറ്റർ വാഷ്, 195.52 ലിറ്റർ വിദേശ മദ്യം, 53.66 ലിറ്റർ അനധികൃത മദ്യം, 8.45 ലിറ്റർ ബിയർ,8.370 ലിറ്റർ ഗോവൻ മദ്യം എന്നിവയും പിടികൂടിയിട്ടുള്ളതാണ്.

 

മയക്കുമരുന്ന് കേസുകളിൽ 36.078 കിലോഗ്രാം കഞ്ചാവ്, 1362 കഞ്ചാവ് ചെടികൾ, 328.404 ഗ്രാം മെത്താംഫിറ്റമിൻ, 0.330 ഗ്രാം MDMA, 2.54 ഗ്രാം ബ്രൗൺഷുഗർ, 2.06 ഗ്രാം ഹാഷിഷ്‌ ഓയിൽ എന്നിവ പിടികൂടിയിട്ടുണ്ട്. 54.06 കിലോഗ്രാം പുകയില ഉത്പന്നങ്ങളും, അനധികൃതമായി കടത്തി കൊണ്ട് വന്ന 62.5 ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്.

 

അബ്കാരി കേസുകളിൽ 39 പ്രതികളെയും, മയക്കുമരുന്ന്‌ കേസുകളിൽ 49 പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ആകെ 07 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. പുകയില സംബന്ധിച്ച കേസുകളിൽ നിന്നും 5400/രൂപ ഫൈൻ ആയി ഈടാക്കിയിട്ടുണ്ട്.

 

എക്സ്സൈസ് കമ്മിഷണറുടെ അധിക ചുമതല വഹിക്കുന്ന കിഷോർ കുമാർ IPS അവർകളുടെ നിർദ്ദേശാനുസരണം നടന്നുവരുന്ന ഈ സംസ്ഥാനതല പ്രത്യേക പരിശോധനയ്ക്ക് Additional എക്സ്സൈസ് കമ്മിഷണർ ( Enforcement ) S..ദേവ മനോഹർ IPS, എക്സൈസ്

ഇന്റലിജൻസ് ജോയിന്റ് എക്സ്സൈസ് കമ്മിഷണർ റോബർട്ട്‌. V, ഇൻറലിജൻസ് Asst. എക്സ്സൈസ് കമ്മിഷണർമാരായ രാകേഷ് എം, നൂറുദ്ദീൻ. H, ശരത് ബാബു എന്നിവർ ആണ് മേൽനോട്ടം വഹിക്കുന്നത്.

 

പരിശോധനകൾ ശക്തമായ രീതിയിൽ തുടരുമെന്ന് സംസ്ഥാന എക്സൈസ് അധികൃതർ അറിയിച്ചു

 

 

മദ്യം /മയക്കു മരുന്ന് / പുകയില ഉത്പന്നങ്ങൾ സംബന്ധിച്ച പരാതികൾ

 

1) എക്സ്സൈസ് സംസ്ഥാന ആസ്ഥാനം, തിരുവനന്തപുരം

 

944 71 78 000

 

2) Excise ജില്ല ആസ്ഥാനങ്ങൾ 155 358 (Toll ഫ്രീ നമ്പർ)

എന്നീ

നമ്പറുകളിൽ അറിയിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *