മുട്ടിൽ :ഹയർസെക്കൻഡറി കൊമേഴ്സ് അധ്യാപക കൂട്ടായ്മയായ ആക്ട് വയനാടിന്റെ ആഭിമുഖ്യത്തിൽ, മുട്ടിൽ കോപ്പർ കിച്ചൻ ഓഡിറ്റോറിയത്തിൽ വച്ച് സർവീസിൽ നിന്നും വിരമിക്കുന്ന കൊമേഴ്സ് അധ്യാപകരായ ബിനോ.ടി. അലക്സിനും
ഷാജു.പി.വി.ക്കും ഉപഹാരങ്ങൾ സമ്മാനിക്കുകയും യാത്രയയപ്പ് നൽകുകയും ചെയ്തു.
ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ
ഷിവി. എം. കെ ഉദ്ഘാടനം ചെയ്തു.
എസ് എസ് കെ വയനാട് ജില്ല ഡി പി സി അനിൽകുമാർ വി
ഉപഹാര സമർപ്പണം നടത്തി. ചടങ്ങിൽ മികച്ച കൊമേഴ്സ് അധ്യാപകനു ള്ള അവാർഡ് ലഭിച്ച അഷറഫ്.സി.എ. യെ ആദിച്ചു. കൂടാതെ വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അധ്യാപകരായ ഡോ : എംകെ രാജേന്ദ്രൻ, ഡോ : സന്തോഷ് ടി.എം, ഡോ : സുഹൈബ്.ടി എന്നിവരെയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ആക്ട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഇസ്മയിൽ ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു. ആക്ട് ജില്ലാ സെക്രട്ടറി അജീഷ് ജോസഫ് സ്വാഗതം പറഞ്ഞു.
ബിയ ബേബി നന്ദിയും പറഞ്ഞു.
അബ്രഹാം ഇ.വി, തോമസ് പി സി, ബിനോ ടി അലക്സ്, ഷാജു പി വി, അജിത്ത് കാന്തി, രാജേന്ദ്രൻ എം കെ തുടങ്ങിയവർ സംസാരിച്ചു .
