മാനന്തവാടി: പതിനാറാം നിയമസഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ കടത്തുകയായിരുന്ന 88.141 ഗ്രാം മെത്തംഫിറ്റാമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ അലിയുൾ താഹിർ (29), സൈഫുദ്ദീൻ വി.പി (35), കണ്ണൂർ സ്വദേശി സഫനിദ് എം (32) എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
