പുൽപ്പള്ളി :ഗുജറാത്തിൽ വച്ച് നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സബ് ജൂനിയർ 45 ലെഫ്റ്റ് സിൽവർ മെഡൽ നേടി അർനോൾഡ് ബിജു (15) .
പുൽപ്പള്ളി, ഫിറ്റ് വെൽ ജിംനേഷ്യം & ഗുസ്തി സെന്ററിലെ നവീൻ കാഞ്ഞൂക്കാരനാണ് അർനോൾഡിന്റെ പരിശീലകൻ.
മുള്ളൻകൊല്ലി സെന്റ് : മേരിസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അർനോൾഡ്. പുൽപ്പള്ളി, ചുണ്ടക്കൊല്ലി, പേരേപറമ്പിൽ ബിജു (പുൽപ്പള്ളി, ബേബിസ് ടെക്സ്റ്റൈൽസ് ഉടമ ) ഷീജ ദമ്പതികളുടെ മകനാണ്. സഹോദരൻ : ആൽബിൻ.
