കുറ്റ്യാടിയിൽ അമ്മയോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

പേരാമ്പ്ര പാലേരിയിൽ കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ പാലോളിപ്പറമ്പ് ബാലന്റെയും ഷിജിയുടെയും മകൻ സിദ്ധാർഥ് (15) ആണ് പാലേരി കൂനിയോട് താന്തോന്നിക്കടവ് ഭാഗത്തു അപകടത്തിൽപ്പെട്ടത്.

 

ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. സിദ്ധാർത്ഥിന്റെ അമ്മയുടെ വീടായ പാലേരിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. അമ്മയുടെയും മറ്റു രണ്ടു കുട്ടികളുടെയും കൂടെ പുഴയിൽ ഇറങ്ങിയ സിദ്ധാർഥ് കയത്തിൽ പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ സിദ്ധാർത്ഥിനെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

 

തിരുവള്ളൂർ ശാന്തിനികേതൻ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സിദ്ധാർഥ്. എസ്എസ്എൽസി പരീക്ഷ എഴുതി റിസൽട്ടിനായി കാത്തിരിക്കുകയാണ്. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ.

Leave a Reply

Your email address will not be published. Required fields are marked *