അഖില വയനാട് എസ്.സി, എസ്.ടി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അവയാൽ എഫ്.സി പാതിരപ്പാലം വിജയികളായി

ഏച്ചോം : ‘തുടി’ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് നടന്ന അഖില വയനാട് എസ്.സി,എസ്.ടി ഫുട്ബോൾ ടൂർണമെന്റിൽ അവയാൽ എഫ്.സി. പാതിരപ്പാലം (1-0) ത്തിന് കളേഴ്സ് ഇടിയം വയലിനെ പരാജയപ്പെടുത്തി. ജൂനിയർ മത്സരത്തിൽ സർവോദയ ഏച്ചോം (5-1) ന് ടാസ്ക് പൂളക്കൊല്ലിയെ പരാജയപ്പെടുത്തി.സമാപന സമ്മേളനത്തിൽ മുഹമ്മദ് സ്വാലിഹ് സ്വാഗതം ആശംസിച്ചു.’തുടി’ ഡയറക്ടർ ഫാദർ എം.എഫ് ആൻ്റോ അധ്യക്ഷത വഹിച്ചു.പനമരം പഞ്ചായത്ത് 17 വാർഡ് മെമ്പർ പി.സി.ജയലക്ഷ്മി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന് സമ്മാന വിതരണം നടത്തി.ഫാദർ ജേക്കബ്, എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം,മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് സിവിൽ എക്സൈസ് ഓഫീസർ മൻസൂർ അലി മുതലായവർ തുടർന്ന് മത്സരത്തിൽ മികവു തെളിയിച്ച ടീമുകൾക്കും, കളിക്കാർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. അരുൺ രാജൻ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *