കനത്ത കാറ്റിലും മഴയിലും വയനാട്ടിൽ വൻ നാശ നഷ്ടം

കനത്ത കാറ്റിലും മഴയിലും വയനാട്ടിൽ വൻ നാശ നഷ്ടം

ബത്തേരി പാപ്ലശേരി കിഴെക്കേടത് തങ്കപ്പൻ എന്നയാളുടെ വീടിനു മുകളിൽ മരം വീണു അദ്ദേഹത്തിന്റെ ഭാര്യ ശാന്ത (72)പരിക്കുകളോടെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു, സുൽത്താൻ ബത്തേരി അഗ്നിരക്ഷാസേന മരം മുറിച്ചു മാറ്റി.

കനത്ത കാറ്റിലും മഴയിലും പൂതാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം. വീടുകൾക്ക് മുകളിലേക്കും റോഡുകളിലേക്കും നിരവധി മരങ്ങൾ കടപുഴകി വീണു. വിവിധ ഇടങ്ങളിൽ വൈദ്യുതി ലൈനുകൾ തകർന്നു. ആർക്കും പരിക്കില്ല.

 

വൈകുന്നേരം നാലുമണിയോടെയായിരുന്നു കനത്ത കാറ്റും മഴയും തുടങ്ങിയത്. പാപ്ലശ്ശേരി – മൂന്നാനക്കുഴി റോഡിന് കുറുകെ മരം വീണു. പത്തോളം വീടുകളാണ് പാപ്ലശേരി ഭാഗത്ത് മാത്രം തകർന്നത്. തെങ്ങ് ഉൾപ്പെടെയുള്ള മരങ്ങളാണ് വീടുകൾക്ക് മുകളിലേക്ക് വീണത്.

 

സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളിലും കനത്ത മഴയായിരുന്നു. കല്ലുവയലിൽ ചിങ്കിളി മുസ്തഫയുടെ പറമ്പിലെ തെങ്ങ് ഇടിമിന്നലിൽ കത്തി. അഗ്നിശമനസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ദേശീയ പാതയിൽ ദൊട്ടപ്പൻകുളത്ത് ട്രാൻസ്ഫോമറിന് ഇടിമിന്നലിൽ തീ പിടിച്ചു. മീനങ്ങാടിയിലും ശക്തമായ മഴയും ആലിപ്പഴ വർഷവുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *