നഷ്ടപരിഹാരം ലഭ്യമാക്കണം: ഐ സി ബാലകൃഷ്ണൻ എംഎൽഎ

ബത്തേരി: നിയോജക മണ്ഡലത്തിന്റെ പൂതാടി പഞ്ചായത്ത് ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ വേനല്‍ മഴയിലും കാറ്റിലും ഇടിമിന്നലിലും ഉണ്ടായ വ്യാപക കൃഷി നാശവും, പട്ടികവര്‍ഗ ഉന്നതികളില്‍ ഉള്‍പ്പെടെയുള്ള വീടുകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങളും സംബന്ധിച്ച് റവന്യു, കൃഷി മറ്റിതര വകുപ്പുകള്‍ സംയോജിച്ച് പരിശോധന നടത്തുകയും അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് റവന്യു വകുപ്പ് മന്ത്രിക്കും പട്ടികവര്‍ഗ പട്ടികജാതി വകുപ്പ് മന്ത്രിക്കും ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ കത്തയച്ചു.

ബാങ്കില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും വായ്പ വാങ്ങി നടത്തിയ വാഴ കൃഷിയില്‍ ആയിരക്കണക്കിന് കുലച്ച വാഴകളാണ് വേനല്‍ മഴയില്‍ നിലംപൊത്തിയത്. കോഴിഫാം ഉള്‍പ്പെടെയുള്ള മറ്റു മേഖലകളിലും കനത്ത നാശനഷ്ടം ഉണ്ടായി. ഈ സാഹചര്യത്തില്‍ കടക്കെണിയിലായ കര്‍ഷകരെ സഹായിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും എംഎല്‍എ കത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *