പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രത്യേക യോഗം ചേര്‍ന്നു.

പടിഞ്ഞാറത്തറയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന വികസനംലക്ഷ്യമാക്കി ഭരണ സമിതി യുടെ പ്രത്യേക യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അസ്മ ഉൽഘാടനം ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കീഴിൽ വരുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയ ഗവൺമെൻറ് എൽ പി സ്കൂൾ പടിഞ്ഞാറത്തറ. പേരാൽ. മഞ്ഞുറ. തെങ്ങും മുണ്ട. എയ്ഡഡ് സ്ഥാപനങ്ങളായ എയുപി സ്കൂൾ പടിഞ്ഞാറത്തറ. എസ് എ എൽ പി സ്കൂൾ കുറുമണി. വിവേകോദയം സ്കൂൾ പതിനാറാമയിൽ. മൂൺ ലൈറ്റ് സ്കൂൾ മു ണ്ടക്കുറ്റി. എസ് ടി ഇ എൽ പി സ്കൂൾ കൊപ്പടി. തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ. പ്രധാന അധ്യാപകർ. പിടിഎ പ്രസിഡണ്ടുമാർ. സ്കൂൾ മാനേജർമാർ തുടങ്ങിയവരുടെ യോഗം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വെച്ച് ചേർന്നു. അധ്യായന വർഷത്തിനു മുമ്പ് സ്കൂളിന് ഫിറ്റ്നസ് ലഭിക്കുന്നതിന് ആവശ്യമായിട്ടുള്ള സുരക്ഷാക്രമീകരണങ്ങളും അടിസ്ഥാനപരമായ വികസനങ്ങളും നടപ്പിലാക്കാൻ യോഗത്തിൽ തീരുമാനിച്ചു. പഠന നിലവാരം ഉയർത്താനും അക്കാഡമിക് നിലവാരം ഉയർത്താനും വേണ്ട സൗകര്യങ്ങൾ ഒരുക്കാനും യൊഗം തീരുമാനിച്ചു. വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിന് ഈ വരുന്ന വെള്ളിയാഴ്ച 24ആം തീയതി മുഴുവൻ സ്കൂളുകളിലും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റൻറ് എൻജിനീയർ ഉൾപ്പെടെയുള്ള ഒരു സബ് കമ്മിറ്റി സ്കൂൾ വിസിറ്റ് നടത്തും. ഉന്നതികളിൽ ഉൾപ്പെടെയുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് പരിഹാരം കാണുന്നതിനു വേണ്ടി അവസാനവാരത്തിൽ കുട്ടികളെ ആകർഷിക്കുന്നതിന് ആവശ്യമായിട്ടുള്ള വിവിധ പദ്ധതികൾക്ക് രൂപം നൽകും. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന് യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻസ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാകേഷ്. എ ഇ ഒ ബാബു. ശ്രീലാൽ ഡിഡി ഓഫീസ്. ഗ്രാമപഞ്ചായത്ത് മെമ്പർമാർ. പ്രധാന അധ്യാപകർ. പിടിഎ പ്രസിഡണ്ട്മാർ. സ്കൂൾ മാനേജർമാർ തുടങ്ങിയവർ സംസാരിച്ചു*

Leave a Reply

Your email address will not be published. Required fields are marked *