തൃക്കൈപ്പറ്റ സ്വയംഭൂ മഹാ ശിവക്ഷേത്രം പുനരുദ്ധാരണത്തിൻ്റെയും മഹാ നവീകരണ കലശത്തിൻ്റെയും ഭാഗമായുള്ള പീഠപ്രതിഷ്ഠ 23ന്

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ സ്വയംഭൂ മഹാ ശിവക്ഷേത്രം പുനരുദ്ധാരണത്തിൻ്റെയും മഹാ നവീകരണ കലശത്തിൻ്റെയും ഭാഗമായുള്ള പീഠപ്രതിഷ്ഠ. ബിംബപ്രതിഷ്‌ഠ എന്നിവ 23 ന് വ്യാഴാഴ്ച്ച രാവിലെ ഒമ്പത് മണിക്കും 9.45നും ഇടയിൽ നടത്തും. ക്ഷേത്രം തന്ത്രി കക്കാട്ട് ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരി , ലോകനാർകാവ് തന്ത്രി തന്ത്രരത്നം മ്മേഞ്ചേരി മന ഹരിഗോവിന്ദൻ നമ്പൂതിരി, തന്ത്രി തരിണി നാരായണൻ നമ്പൂതിരി മുൻ വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി എന്നിവരുടെ കാർമ്മികത്തിലാണ് പ്രതിഷ്‌ഠ നടക്കുന്നത് . ഈ മഹനീയ കർമ്മത്തിലേക്ക് എല്ലാ ഭക്ത ജനങ്ങളേയും സാന്നിദ്ധ്യo ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

ഏപ്രിൽ 23 വ്യാഴാഴ്ച്ചത്തെ പൂജ കർമ്മങ്ങൾ

രാവിലെ അഞ്ച് മണി : ഗണപതി ഹോമം, മുളപൂജ, പ്രസാദ പ്രതിഷ്ഠ, പീഠ പ്രതിഷ്ഠ, ബിംബ പ്രതിഷ്‌ഠ മുഹൂർത്തം 9 മുതൽ 9.46 വരെ കലശാഭിഷേകങ്ങൾ, ഉച്ചപൂജ , പ്രതിഷ്‌ഠാ ബലി, നിത്യനിദാനം നിശ്ചയിക്കൽ തുടർന്ന് നട അടക്കൽ . ഉച്ചക്ക് 12.30 ന് അന്നദാനം. വൈകുന്നേരം 6.30 ദീപാരാധന, മുളപൂജ, ഭഗവതിസേവ, നടയ്ക്കൽ അത്താഴ പൂജ .

Leave a Reply

Your email address will not be published. Required fields are marked *