ബത്തേരി ബ്ലോക്കിൽ കുട നിർമ്മാണ പരിശീലനം പൂർത്തിയായി; സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

 സുൽത്താൻബത്തേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബത്തേരി ബ്ലോക്കിലെ വിവിധ സി.ഡി.എസുകളിൽ നിന്നുള്ള അയൽക്കൂട്ട അംഗങ്ങൾക്കായി സംഘടിപ്പിച്ച 15 ദിവസത്തെ കുട നിർമ്മാണ പരിശീലനം പൂർത്തിയായി. പൊന്നാനി സ്കിൽ ഫാക്ടറി ട്രെയിനിംഗ് ആൻഡ് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പരിശീലനം നൽകിയത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.പി. ജയചന്ദ്രൻ നിർവ്വഹിച്ചു.

ചടങ്ങിൽ അസിസ്റ്റന്റ് മിഷൻ കോർഡിനേറ്റർ സലീന കെ.എം, ഡി.പി.എം ഹുദൈഫ് പി, ശ്രുതി രാജൻ, പി . കെ സുഹൈൽ, സുകന്യ ഐസക്ക്, ബ്ലോക്ക് കോഡിനേറ്റർസ് വിദ്യമോൾ എം എസ്, മഹിജ എം എസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *