മീനങ്ങാടി: കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പണിയ സ്പെഷ്യൽ പ്രോജക്ട് പദ്ധതിയുടെ ഭാഗമായി കൗമാരക്കാരായ ബാലസഭ കുട്ടികൾക്ക് ബോധവൽക്കരണവും ലഹരി വിമുക്ത ക്ലാസും സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ അധ്യക്ഷത വഹിച്ചു.
റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കൈമൂല, കുടുംബശ്രീ സ്പെഷ്യൽ പ്രോജക്ട് കോർഡിനേറ്റർ സായ് കൃഷ്ണ എന്നിവർ ക്ലാസുകൾ നയിച്ചു. ബ്ലോക്ക് കോഓർഡിനേറ്റർ സി. ഷിഫാനത്, അനിമേറ്റർമാർ എന്നിവരും പങ്കെടുത്തു.
