നടവയൽ: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് വയനാട് ജില്ലാ ഘടകം എഫ്.വൈ.യു.ജി.പി. ബിരുദ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ ഇന്റേൺഷിപ്പ് പരിപാടി കൽപറ്റ എൻ.എം.എസ്.എം. ഗവൺമെന്റ് കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സുബിൻ പി. ജോസഫ് ഉദ്ഘാടനം ചെയ്തു. കോഴ്സ് കോർഡിനേറ്റർ ഡോ. കൃഷ്ണൻ എം. മൂതിമൂല അധ്യക്ഷത വഹിച്ചു.
കെ.എഫ്.ബി. വയനാട് ജില്ലാ ട്രഷറർ ബേബി ജയിംസ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി.ടി. ദേവസ്യ, കൽപറ്റ എൻ.എം.എസ്.എം. ഗവ. കോളേജ് ചരിത്രവിഭാഗം മേധാവി ഡോ. കെ. അനൂപ് തങ്കച്ചൻ, കോളേജ് യൂണിയൻ പ്രതിനിധി റയാൻ ഹുസൈൻ എന്നിവർ സംസാരിച്ചു.
എഫ്.വൈ.യു.ജി.പി. വിദ്യാർഥികളായ 18 പേർ ഇന്റേൺഷിപ്പ് പരിപാടിയിൽ പങ്കെടുക്കുന്നു. വിദ്യാർഥികൾക്ക് പ്രായോഗിക പരിചയവും തൊഴിൽപരമായ കഴിവുകളും വികസിപ്പിക്കുന്നതിനാണ് പരിപാടി ലക്ഷ്യമിടുന്നത്.
