കണ്ണൂർ :ബെംഗളൂരുവിൽ സംഘടിപ്പിച്ച ഫാഷൻ ദിവ യുടെ “ഐക്കൺ ഓഫ് ഇന്ത്യ ” ഫാഷൻ ഷോയിൽ 2 മുതൽ 5 വയസ് വരെയുള്ള വിഭാഗത്തിൽ കൃതിക കിരീടം സ്വന്തമാക്കി.
കണ്ണൂർ സ്വദേശികളായ ശ്യാമ – രാജേഷ് ദമ്പതികളുടെ മകളായ കൃതിക, ചെറുപ്പത്തിൽ തന്നെ മികച്ച റാംപ് പ്രകടനവും ആത്മവിശ്വാസവും കൊണ്ട് ശ്രദ്ധ നേടിയിരുന്നു.
എറിക് കിഡ്സ് കമ്പനി യുടെ മോഡലായ കൃതിക, മെന്റർ ദൃശ്യമിന്റെയും, കൊറിയോഗ്രാഫർ തൻവിൻ താജിന്റെയും മാർഗനിർദേശത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
കൃതികയുടെ ഈ വിജയം കുടുംബത്തിനും സ്ഥാപനത്തിനും മെന്റർക്കും നാട്ടിനും അഭിമാനമായിരിക്കുകയാണ്.
