വനവും, ജലാശയവും ശുചീകരിച്ചു

പേരിയ : വയനാട് ജില്ലയുടെ പ്രവേശന കവാടമായ ചന്ദനത്തോട് പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ്. ഈ ആവാസ വ്യവസ്ഥകളെയും, പ്രകൃതി സൗന്ദര്യത്തേയും ഇല്ലാതാക്കുന്ന രീതിയിൽ വനത്തിലും ജലത്തിലും മനുഷ്യർ മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നു. ഈ മാലിന്യം നീക്കം ചെയ്യാനുള്ള നീക്കം

ഒരു കൂട്ടായ്മയുടെ വിജയമായ് മാറി , പരിപാടിയിൽ പഞ്ചായത്ത് പ്രിസിഡൻ്റ് ശ്രീ : ബിജു എം.ജി. ഫോറസ്റ്റ്റെഞ്ചർ ശ്രീ ഹരിലാൽ, പഞ്ചായത്ത് വൈസ് പ്രിസിഡൻ്റ് : റാബിയ അബ്ബാസ്, 23 -ാം വാർഡ് മെംബർ ശ്രീമതി : ലതാ ബാലൻ, ഫോറസ്റ്റർ ശ്രീ : കുഞ്ഞിരാമൻ എന്നിവരും ബോട്ടാണിക്കൽ സാങ്ച്ച്വറി പ്രവർത്തകർ, ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ്സ്, വൈറ്റ് ഗാർഡ് പ്രവർത്തകർ, ആശാ വർക്കർമാർ, ഗാർഡ് മാർ, കുടുംബശ്രീ പ്രവർത്തകർ, ക്ലബ്ബ് പ്രവർത്തകർ, സ്കൂൾ കുട്ടികൾ, ഹരിത കർമ്മ സേനാ ഗംങ്ങൾ , സമൂഹത്തിൽ വിവിധ മേഖലകളിൽ ഇടപെടുന്ന വെക്തികൾ എന്നിവർ ഒത്തുചേർന്നാണ് ക്ലീൻ ഡ്രൈവ് 2026 നടത്തിയത്, ഏകദേശം പകുതി ഭാഗത്തെ ക്ലീനിം ങ്ങ് പരിപാടി പൂർത്തിയാക്കാൻ കഴിഞ്ഞു , ബാക്കിയുള്ളത് പിന്നീട് ഒരു ദിവസം നിശ്ചിയിച്ച് ചെയ്യാനും തീരുമാനിച്ചു. വനത്തിലും ജലാശയത്തിലും , റോഡരികിലും മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും സാധ്യമായ എല്ലാ മാർഗവും ഉപയോഗിച്ചും , വിവിധ ഡിപാർട്ട്മെൻ്റുകളുടെ യോജിച്ച പ്രവർത്തനത്തിലൂടെയും ക്യാമറ സംവിധാനങ്ങൾ സ്ഥാപിച്ചും ഈ മാലിന്യം വലിച്ചെറിയുന്ന പ്രവണതക്ക് അറുതി വരുത്താൻ കൂടിയാലോചിച്ചു പ്രവർത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ : എം ജി ബിജു പറഞ്ഞു. വീണ്ടും കൂടി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രതിക്ഞ ചെയ്ത് എല്ലാ സുമനസുകളും പിരിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *