പനമരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ അന്തേവാസി അദില്‍ മുഹമ്മദ് ഡാനിഷിനെ ബദറുല്‍ ഹുദാ മാനേജ്മെന്റ് അനുമോദിച്ചു. സ്ഥാപനത്തിന്റെ ഉപഹാരം ജനറല്‍ സെക്രട്ടറി പി. ഉസ്മാന് മൗലവി കൈമാറി. റഷീദുദ്ദീന്‍ ഷാമില്‍ ഇര്‍ഫാനി, ഷാഫി നൂറാനി രാമല്ലൂര്‍, നൗഫല്‍ അഹ്സനി പെരുന്തട്ട, ഇബ്രാഹിം സഖാഫി പനമരം തുടങ്ങിയവര്‍ പങ്കെടുത്തു. ബദറുല്‍ ഹുദാ അന്തേവാസികളില്‍ എസ്എസ്എല്‍സി എഴുതിയ എല്ലാവരും ഉപരിപഠനത്തിന് യോഗ്യത നേടി.
