ലബോറട്ടറികളുടെ ലൈസന്‍സ് പുതുക്കുന്നതിന് നടപടി സ്വീകരിക്കണം: എംഎല്‍ഒഎ

കല്‍പ്പറ്റ: വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലബോറട്ടറികളുടെ ലൈസന്‍സ് പുതുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍(എംഎല്‍ഒഎ)ജില്ലാ സമ്മേളനം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ അശാസ്ത്രീയ നിര്‍ദേശങ്ങള്‍മൂലം പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലബോറട്ടറികളുടെ ലൈസന്‍സ് പുതുക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

മുട്ടില്‍ കോപ്പര്‍ കിച്ചന്‍ ഹാളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. പ്രതാപ് വാസു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എസ്. വിജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷൈജു ആന്റണി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അനീഷ് ആന്റണി, ട്രഷറര്‍ ഷീന മാത്യു, കെപിഎംടിഎ വൈസ് പ്രസിഡന്റ് ഗ്രേസി എന്നിവര്‍ പ്രസംഗിച്ചു. നീലഗിരി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എംഡി ഡോ.റാഷിദ് ഗസാലി ബോധവത്കരണ ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *