ഉപകരണങ്ങൾ വിതരണം ചെയ്തു.

പിണങ്ങോട് : വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള ഈസി ത്രാസ്, മഴക്കോട്ട് എന്നിവ വിതരണം ചെയ്തു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ രാമൻ അധ്യക്ഷത വഹിച്ചു. വികസന കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന കാളങ്ങാടൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഥില, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വസന്ത, ശർബിന, വിനീഷ് വി ഈ ഓ മാരായ സുഭാഷ്, ജെസ്മൽ ഹരിത കർമ സേന അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *