ലഹരിവിമുക്തരുടെ കുടുംബസംഗമം സംഘടിപ്പിച്ചു

മാനന്തവാടി: ലഹരിയുടെ ഇരുളില്‍നിന്നു മോചിതരായി പുതുജീവിതത്തിലേക്ക് കടന്നവരുടെ കുടുംബസംഗമം വിമുക്തി മിഷന്‍ ഡി അഡിക്ഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മെഡിക്കല്‍ കോളജിലെ സ്‌കില്‍ ലാബില്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സജിത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ലഹരിമുക്തരായ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലും അവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിലും കുടുംബങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു. വിമുക്തി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ അധ്യക്ഷത വഹിച്ചു. ലഹരിമുക്തിക്കുശേഷമുള്ള തുടര്‍ച്ചയായ പരിചരണവും ആത്മവിശ്വാസം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു. ജനമൈത്രി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ. ബാബു, പ്രിവന്റീവ് ഓഫീസര്‍ കെ.കെ. അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.കെ. മന്‍സൂര്‍ അലി, ഡോ.മെറിന്‍ ജെറാര്‍ഡ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ പി. ജാസിറ, നഴ്‌സിംഗ് ഓഫീസര്‍ പ്രീതി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. സെന്ററില്‍ ചികിത്സ തേടി ലഹരിവിമുക്തരായവരും കുടുംബാംഗങ്ങളുമാണ് സംഗമത്തില്‍ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *