കൽപറ്റ: കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കെഎസ്‌യു – പൊലീസ് അതിക്രമത്തിനെതിരെ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എസ് ആദർശ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷിബിലി അധ്യക്ഷനായി.
അധീന ഫ്രാൻസിസ് , സച്ചു ഷാജി, കൃഷ്ണ ഭട്ട്, സി ടി അതിത്ത് എന്നിവർ പങ്കെടുത്തു. അബിൻ ബാബു സ്വാഗതവും സി ആർ വിഷ്ണു നന്ദിയും പറഞ്ഞു.
എസ്എഫ്ഐ എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി.
