പ്ലസ് ടുവിൽ ഉന്നത വിജയം നേടിയ മിന്താരയെ ആദരിച്ചു

മാനന്തവാടി: പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് (Full A+) കരസ്ഥമാക്കിയ മിന്താരയെ ബിജെപി പെരുവക ബൂത്ത് കമ്മിറ്റി ആദരിച്ചു. മാനന്തവാടി ജി.വി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥിനിയായ മിന്താരയെ യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് കണിയാരം പൊന്നാട അണിയിച്ച് ആദരിച്ചു.

മുതിർന്ന ബിജെപി നേതാവും ജില്ലാ കമ്മിറ്റി അംഗവുമായ സി.കെ. രാജീവന്റെയും

രാജലക്ഷ്മിയുടെയും മകളാണ് മിന്താര. ചടങ്ങിൽ പെരുവക ബൂത്ത്

പ്രസിഡന്റ് ശശി പെരുവക, ദേവദാസ്, സുന്ദരൻ. തുടങ്ങിയവർ പങ്കെടുത്തു.

മിന്താരയുടെ തിളക്കമാർന്ന വിജയത്തെ നേതാക്കൾ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *