മേപ്പാടി: കോട്ടവയൽ കൊല്ലിവയൽ 24-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവവും പഠനം കഴിഞ്ഞവർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഐസിഡിഎസ് സുപ്പർവെസർ ഷീജ പി ജി നിർവഹിച്ചു. എ എൽ എം എസ് സി അംഗങ്ങൾ രക്ഷിതാക്കൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വാഗതമേകുകയും പഠനം പൂർത്തിയാക്കിയവർക്ക് മെമൻ്റോകൾ നൽകി യാത്രയയപ്പും ഒരുക്കി. ചടങ്ങിൽ പങ്കെടുത്തവർക്ക് പായസവിതരണവും നടത്തി. അങ്കണവാടി ടീച്ചർ രാധാമണി ടി , ഹെൽപ്പർ ദീപ ടി .കെ , റിട്ടേർഡ് അങ്കണവാടി ടീച്ചർ സരോജിനി, എ എൽ എം എസ് സി അംഗങ്ങൾ തുടങ്ങിയർ സംസാരിച്ചു.
