പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ്: പ്രത്യേക സീറ്റിങ് നടത്തും

കൽപറ്റ:വയനാട് ജില്ലയെ മറ്റു ജില്ലകളുമായി എളുപ്പത്തിൽ ബന്ധപ്പെടുത്താൻ കഴിയുന്ന ചുരമില്ല ബദൽ റോഡ് ആയ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കുന്നതിനായി പ്രത്യേക സിറ്റിങ് നടത്തുമെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.

വനം, റവന്യൂ പൊതുമരാമത്ത്, പഞ്ചായത്ത് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ള ഡി പി ആർ അംഗീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഇതിനായി തിരുവനന്തപുരത്ത് വകുപ്പ് മന്ത്രിമാരുടെയുംറോഡിൻ്റെ ഭാഗം ഉൾക്കൊള്ളുന്ന എംഎൽഎമാരുടെയും സാന്നിധ്യത്തിൽ ആയിരിക്കും പ്രത്യേക സിറ്റിങ്. വയനാട് ഡിസിസിയിൽ വച്ച് പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡുമായി ബന്ധപ്പെട്ടു നടത്തിയ ചർച്ചയിൽ ചുരുങ്ങിയ ചെലവിൽ പൂർത്തിയാക്കാൻ കഴിയുന്ന പാതിവഴിയിൽ പ്രവൃത്തി പൂർത്തിയാക്കിയ ബദൽ റോഡിൻ്റെ പൂർത്തീകരണത്തിന് തന്നെക്കൊണ്ട് കഴിയാവുന്നതെല്ലാം ചെയ്യും എന്നും മന്ത്രി ഉറപ്പു നൽകി . പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയന്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് മുഹമ്മദ് ബഷീർ, ഡിസിസി സെക്രട്ടറി പി കെ അബ്ദുറഹിമാൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പി കെ വർഗീസ് എന്നിവർ മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *