ടീച്ചേഴ്‌സ് ബ്രിഗേഡ് ശുചീകരണം നടത്തി

സുൽത്താൻ ബത്തേരി: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ഉപജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള സന്നദ്ധ സേവന വിഭാഗമായ ടീച്ചേഴ്‌സ് ബ്രിഗേഡിന്റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രി വളപ്പിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. ബ്രിഗേഡിലെ 15 അധ്യാപകർ പങ്കെടുത്തു. കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. സ്വരാജ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ സെക്രട്ടറി കെ.എൻ. ഇന്ദ്രൻ, ബ്രിഗേഡ് കൺവീനർ ഷാജൻ ബി. തോമസ്, ടി.എൻ. ദീപ, ടി.എസ്. ശ്യാംലാൽ, നൗഷാദ്, തോമസ് ടി. മാണി, ഡോ.കെ.കെ. ബിജു, എസ്. സുദീപ്കുമാർ, കെ. രാജേഷ് എന്നിവർ നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *