വാക്ക് പാലിച്ച് വിജയം നേടി മന്ത്രിയെകാണാൻ വിദ്യാർത്ഥികളെത്തി: കൈയ്യോടെ പത്ത് ലക്ഷം അനുവദിച്ച് മന്ത്രി സിദ്ദീഖും. പൊഴുതന വലിയ പാറ ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ സി എം കിഡ്സ് പരീക്ഷ (എൽ.എസ്.എസ് ) പഠനനേട്ടത്തിന് പ്രചോദനമായത് എം.എൽ.എ ആയിരുന്ന ടി സിദ്ദിഖിന്റെ വാക്കുകൾ.
കഴിഞ്ഞവർഷം എം.എൽ.എയുടെ സ്കൂൾ സന്ദർശന വേളയിൽ ആയിരുന്നു ക്ലാസിലെ കൊച്ചു മിടുക്കി പെൺകുട്ടിയുടെ ചോദ്യം,
ഞങ്ങൾക്ക് കളിക്കാൻ പാർക്ക് വേണം.
ചോദ്യം ചോദിച്ച കുട്ടിയ്ക്ക് എം.എൽ.എ വാക്കു നൽകി പഠിച്ച് മിടുക്കി ആകണം.
എൽ .എസ് .എസ് പരീക്ഷയിൽ ഉന്നത വിജയം നേടണം.
5 കുട്ടികൾ എൽ.എസ്.എസ് പരീക്ഷ പാസായാൽ 10 ലക്ഷം രൂപ സ്കൂളിൽ പാർക്ക് ഒരുക്കാൻ നൽകും. ഇതായിരുന്നു എം.എൽ.എയുടെ വാഗ്ദാനം.
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വാഗ്ദാനം നെഞ്ചിലേറ്റി.
നാലാം ക്ലാസിലെ കുട്ടികളെല്ലാം ഒരേ മനസ്സോടെ പ്രയത്നിച്ചു.
ഒടുവിൽ ഫലം കണ്ടു.
2026 സി എം കിഡ്സ് എൽ എസ് എസ് പരീക്ഷയിൽ വലിയപാറ ഗവൺമെന്റ് എൽ പി സ്കൂളിന് മിന്നും നേട്ടം.
5 എൽ എസ് എസിന്റെ പൊന്നിൻ തിളക്കം.
ജയിച്ചവരിൽ പിന്നോക്ക വിഭാഗത്തിലെ കുട്ടികളും ഉൾപ്പെടുന്നു.
നൂറ ഫാത്തിമ , ഹദിയ ഫാത്തിമ, ആമിർഹനാൻ , അശ്വിത കെ ബി അർണവ് പ്രവീൺ എന്നീ കുട്ടികളാണ് ഒരു നാടിന്റെ അഭിമാനമായി മാറിയത്.
സ്കൂൾ ഹെഡ്മിസ്ട്രസ്
നാൻസി പിന്റോ,
പി.ടി.എ പ്രസിഡണ്ട്
ഇ കെ ഹുസൈൻ എന്നിവർ ചേർന്ന് കുട്ടികളോടൊപ്പം മന്ത്രിയെ കാണാൻ എത്തി. കുട്ടികൾക്ക് മധുര വിതരണം നടത്തിയ മന്ത്രി
സ്കൂളിൽ പാർക്ക് നിർമ്മാണത്തിനായി 10 ലക്ഷം രൂപ നൽകാൻ നിർദ്ദേശം നൽകി.
