പുൽപ്പള്ളി: ആറാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറക്കവല കഞ്ഞിക്കുഴിയിൽ കലേഷിന്റെയും ലതികയുടെയും മകൻ അഭിലാഷ് (11) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.കബനിഗിരി സെന്റ് മേരീസ് എ.യു.പി സ്കൂളിലെ വിദ്യാർത്ഥിയാണ് അഭിലാഷ്.മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം
പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
അഖിലേഷ്, ഗോപിക എന്നിവർ സഹോദരങ്ങളാണ്.
