കൽപറ്റ: വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം അസോസിയേഷൻ പ്രസിഡൻ്റ് അനുപ് പാലുകുന്ന് ഉദ്‌ഘാടനം ചെയ്തു. വയനാട്ടിൽ നിന്നുളള ടി.സിദ്ധിഖ് കൃഷിമന്ത്രി ആയത് വയനാട് കാപ്പി കൃഷി മേഖലയ്ക്ക് വൻ ഉണർവാകുമെന്ന് അസോസിയേഷൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭാരവാഹികളായ മധു ബൊപ്പയ്യ, അലി ബ്രാൻ, മോഹൻരവി, ജൈനൻ എന്നിവർ സംസാരിച്ചു. പരിപാടിയിൽ കാർഷിക മേഖലയിലെ വിദഗ്ധർ ക്ലാസുകൾ നയിച്ചു.
കോഫി ഗ്രോവേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം
