വയനാടിനെ സിനിമാ ഹബ്‌ ആയി പ്രഖ്യാപിക്കണം

കല്‍പ്പറ്റ: നിരവധി പ്രമുഖ സിനിമകളുടെ മികച്ച ഷൂട്ടിങ്‌ ലൊക്കേഷനായ വയനാട്‌ ജില്ലയെ സിനിമാ ഹബ്‌ ആയി പ്രഖ്യാപിക്കുന്നതിന്‌ സിനിമാ നയരൂപീകരണത്തില്‍ പ്രത്യേക പദ്ധതികള്‍ ഉള്‍പ്പെടുത്തണമെന്ന്‌ ഹൗസ്‌ഫുള്‍ സിനിമാ ടാക്കീസ്‌ (ഹൊഫ്‌സിറ്റ) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.

നിലവില്‍ നാലോളം സിനിമകളുടെ ഷൂട്ടിംഗ്‌ ജില്ലയില്‍ നടക്കുന്നുണ്ട്‌. സിനിമ ഹബ്‌ ആയി പ്രഖ്യാപിച്ചാല്‍ വയനാടിന്റെ സാമ്പത്തിക മേഖലയില്‍ ആശാവഹമായ പുരോഗതി കൈവരിക്കാമെന്നു യോഗം വിലയിരുത്തി. ജില്ലാ ചെയര്‍മാന്‍ സലാം അധ്യക്ഷത വഹിച്ചു. ട്രഷറര്‍ എസ്‌. കിഷോര്‍ ചീരാല്‍, വൈസ്‌ ചെയര്‍മാന്‍ വി. വിനോദ്‌ വൈത്തിരി, ജോ. കണ്‍വീനര്‍ ബേബി തദേവൂസ്‌, രക്ഷാധികാരി സുലോചന രാമകൃഷ്‌ണന്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *