കൽപ്പറ്റ: സെന്‍സസിന് മുന്നോടിയായി എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്ക്തല ചാര്‍ജ് ഓഫീസിനു കീഴിലുള്ള എന്യൂമറേറ്റര്‍മാര്‍ക്കാണ് ആദ്യഘട്ട പരിശീലനം. വൈത്തിരി താലൂക്ക് ചാര്‍ജ് ഓഫീസിനു കീഴിലുള്ള എന്യൂമറേറ്റര്‍മാര്‍ക്ക് കളക്ടറേറ്റ് എ പി ജെ ഹാളിലും പഴശ്ശി ഹാളിലുമായിട്ടാണ് പരിശീലനം. സെന്‍സസിന്റെ, പ്രാധാന്യം, വിവരശേഖരണത്തിലെ സാങ്കേതിക വശങ്ങള്‍ ,സിഎംഎംഎസ് പോര്‍ട്ടല്‍ എന്നിവ സംബന്ധിച്ച് പരിശീലനം നല്‍കി. ഫീല്‍ഡ് ട്രെയിനര്‍മാരായ വിനോദ് കുമാര്‍, പി എം മുഹമ്മദ് ഹനീഫ, സി ടി മന്‍സൂര്‍, എന്‍ സജ്‌ന എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം കൊടുത്തു.
മാനന്തവാടി താലൂക്ക് ചാര്‍ജ് ഓഫീസിനു കീഴിലുള്ള ബാച്ച് ഒന്ന് എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലനം മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍ ആരംഭിച്ചു. ജൂണ്‍ 11 വരെയാണ് ബാച്ച് ഒന്നിന്റെ പരിശീലനം. ബാച്ച് രണ്ടിന്റെത് ജൂണ്‍ 12നും ജൂണ്‍ 15 മുതല്‍ 16 വരെയും ബാച്ച് മൂന്ന് ജൂണ്‍ 17 മുതല്‍ 19 വരെയും മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍ നടക്കും. മാനന്തവാടി മുനിസിപ്പാലിറ്റി ബാച്ച് ഒന്നിന്റെ പരിശീലനം ജൂണ്‍ 15 മുതല്‍ 17 വരെയും ബാച്ച് രണ്ട് ജൂണ്‍ 18 മുതല്‍ 20 വരെയും മാനന്തവാടി മുനിസിപ്പാലിറ്റി ഹാളില്‍ നടക്കും.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് ബാച്ച് ഒന്നിന്റെ പരിശീലനം ഡയറ്റ് സുല്‍ത്താന്‍ ബത്തേരിയിലും സര്‍വജന എച്ച്.എസ്.എസിലും ആരംഭിച്ചു. ബാച്ച് രണ്ട് ജൂണ്‍ 15 മുതല്‍ 17 വരെയും ബാച്ച് മൂന്ന് ജൂണ്‍ 18 മുതല്‍ 20 വരെയും ഡയറ്റ് സുല്‍ത്താന്‍ ബത്തേരി ആന്‍ഡ് സര്‍വജന എച്ച്.എസ്.എസില്‍ നടക്കും. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി ബാച്ച് ഒന്നിന്റെ പരിശീലനം ജൂണ്‍ 15 മുതല്‍ 17 വരെയും ബാച്ച് രണ്ട് ജൂണ്‍ 18 മുതല്‍ 20 വരെയും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.
വൈത്തിരി താലൂക്ക് ബാച്ച് രണ്ടിന്റെ പരിശീലനം ജൂണ്‍ 12 മുതല്‍ 16 വരെയും ബാച്ച് മൂന്ന് ജൂണ്‍ 17 മുതല്‍ 19 വരെയും ബാച്ച് നാല് ജൂണ്‍ 20 മുതല്‍ 22 വരെയും എ.പി.ജെ മെമ്മോറിയല്‍ ഹാള്‍ സിവില്‍ സ്റ്റേഷന്‍, പഴശ്ശി ഹാള്‍, സിവില്‍ സ്റ്റേഷന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാള്‍ എന്നിവിടങ്ങളില്‍ നടക്കും.
കല്‍പറ്റ മുനിസിപ്പാലിറ്റി ബാച്ച് ഒന്നിന്റെ പരിശീലനം കല്‍പറ്റ മുനിസിപ്പല്‍ ഹാളില്‍ ആരംഭിച്ചു. ജൂണ്‍ 12 വരെ പരിശീലനം തുടരും. ബാച്ച് രണ്ട് ജൂണ്‍ 16 മുതല്‍ 18 വരെയും കല്‍പറ്റ മുനിസിപ്പല്‍ ഹാളില്‍ നടക്കും.
