നവ ജനശക്തി കോണ്‍ഗ്രസ് ധര്‍ണ നടത്തി

കല്‍പ്പറ്റ: നവ ജനശക്തി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. വനം ഓഫീസില്‍ ക്ലാര്‍ക്കായിരിക്കെ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ മേരി ജയിംസിന് തടഞ്ഞുവച്ച ആനുകൂല്യങ്ങളും തുടര്‍ ചികിത്സയ്ക്ക് സഹായവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. മൂന്നര വര്‍ഷമായി മേരി ജയിംസ് രോഗശയ്യയിലാണ്. സിവില്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മൂവ്‌മെന്റിന്റെ (സിആര്‍പിഎം) പിന്തുണയോടെ നടത്തിയ ധര്‍ണ നവ ജനശക്തി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു.സാജിര്‍ അമ്പലവയല്‍ അധ്യക്ഷത വഹിച്ചു. സിആര്‍പിഎം സംസ്ഥാന സെക്രട്ടറി ബേബി ദാക്ഷായണി, ഹുസൈന്‍ മണിയക്കോട്, ശഹര്‍ബാന്‍ വൈത്തിരി, സൗമിനി പനമരം, എം.വി. ഷാജി എന്നിവര്‍ പ്രസംഗിച്ചു. മേരി ജയിംസിന് ആനുകൂല്യങ്ങളും സഹായവും ലഭ്യക്കുന്നതിന് 16ന് മുഖ്യമന്ത്രിയെയും വനം മന്ത്രിയെയും നേരില്‍കണ്ട് നിവേദനം നല്‍കുമെന്ന് നവ ജനശക്തി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *